പശ്ചിമേഷ്യൻ സംഘർഷം: സൗദിയിലെ 4 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി ഇൻഡിഗോ

 


​പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചത് ഇൻഡിഗോ നീട്ടി. ജിദ്ദ, മദീന, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നതാണ് കമ്പനി വൈകിപ്പിച്ചത്.

​വ്യോമയാന കമ്പനി പുറത്തിറക്കിയ പുതിയ യാത്രാ അറിയിപ്പ് പ്രകാരം ജിദ്ദ, മദീന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 21 വരെ ഉണ്ടാകില്ല. റിയാദ്, ദമാം നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി.

​ 

വളരെ പുതിയ വളരെ പഴയ