മസ്കത്ത്: ഇൻഡിഗോ എയർലൈൻസ് കണ്ണൂർ–മസ്കത്ത് സർവീസ് ഈ മാസം 23ന് ശേഷം നിർത്താനൊരുങ്ങുന്നു. ടിക്കറ്റുകൾക്ക് ഇനി ബുക്കിംഗ് ലഭ്യമല്ലെന്നും നേരത്തെ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുന്നതായും അറിയുന്നു. ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും സീസൺ യാത്രക്കാരുടെ കുറവാണ് കാരണമെന്ന് ട്രാവൽ മേഖല വ്യക്തമാക്കുന്നു. കഴിഞ്ഞ മേയ് മുതൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നു. ഇൻഡിഗോ പിൻവാങ്ങുന്നതോടെ ഈ റൂട്ടിൽ എയർ ഇന്ത്യ മാത്രം ബാക്കി വരും.ടിക്കറ്റ് നിരക്ക് ഉയരാനിടയുണ്ട്.