റിയാദിൽ ട്രൈലർ പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം: മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു

 


റിയാദ്: റിയാദിൽ ട്രെയിലറുമായി പിക്കപ്പ്  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലം കാരാട്ടിനടുത്ത മോയിക്കൽ ബിഷർ ആണ് മരിച്ച മലയാളി. 29 വയസായിരുന്നു. റിയാദിൽ നിന്ന് ഏകദേശം മൂന്നൂറ് കിലോമീറ്റർ അകലെ ദിലമിൽ ഇന്നലെ രാത്രിയാണ് ദാരുണ അപകടം നടന്നത്.

അപകടത്തിൽ മരിച്ച മലയാളിക്ക് പുറമെ മൂന്ന് പേർ സുഡാൻ പൗരന്മാർ ആണെന്നാണ് വിവരം. ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ആണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. സ്വകാര്യ സർവേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മലയാളി.

മോയിക്കൽ ഉമർ സൽമത് ദമ്പതികളുടെ മകനാണ്. പിതാവ് ഉമർ സഊദിയിൽ തന്നെ ജോലി ചെയ്യുന്നുണ്ട്. മാതാവ് സൽമത് വിസിറ്റിംഗ് വിസയിൽ സഊദിയിലുണ്ട്. ഇവരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് സാമൂഹ്യ പ്രവർത്തകർ എത്തിച്ചേർന്നു തുടർ നടപടികൾ കൈകൊള്ളുന്നുണ്ട്. മൃതദേഹം ദിലം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

വളരെ പുതിയ വളരെ പഴയ