മക്ക: മക്കയിൽ നടന്ന ഭീകര ബസ് അപകടത്തിൽ ഒരേ കുടുംബത്തിലെ 18 പേരാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശിയായ നസീറുദീൻ ഷെയ്ഖ്, ഭാര്യ അഖ്‌തർ ബീഗം, അവരുടെ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ, ബന്ധുക്കൾ എന്നിവരടങ്ങുന്ന ഷെയ്ഖ് കുടുംബമാണ് ദുരന്തത്തിൽ മുഴുവനായും ഇല്ലാതായത്.
ഒരേ വീട്ടിൽ താമസിച്ചിരുന്ന 11 പേരും, അവരുടെ ബന്ധുക്കളായ മറ്റെഴു പേരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മൂന്നു തലമുറകളെ ഒരുമിച്ച് വിഴുങ്ങിയ ഈ ദുരന്തം ഹൈദരാബാദ് മേഖലയെ നടുക്കിയിരിക്കുകയാണ്.
അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു.
