കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ദാരുണ അപകടം: രണ്ട് മലയാളികൾ മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. 

ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്. 

തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്.

വളരെ പുതിയ വളരെ പഴയ