കുവൈത്ത്: കണ്ണൂർ കരിമ്പം കൊയ്യം സ്വദേശി പട്ടേരി രാജീവൻ (51) കുവൈത്തിൽ അന്തരിച്ചു. കുവൈത്തിൽ സ്വകാര്യ തയ്യൽക്കട ജീവനക്കാരനായിരുന്ന അദ്ദേഹം കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) ഫർവാനിയ നോർത്ത് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ അനുപമയും റിതു ലക്ഷ്മി, ശ്രിയ ലക്ഷ്മി എന്നിവർ മക്കളുമാണ്.
കുവൈത്ത് എയർവേയ്സ് വിമാനത്തിൽ നാട്ടിലെത്തിച്ച ഭൗതികശരീരം നോർക്ക ആംബുലൻസ് സർവീസ് വഴിയാണ് സ്വദേശത്തേക്ക് കൊണ്ടുപോയത്. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈത്ത് പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇന്ന് കൊയ്യം ഇ.എം.എസ് സെന്ററിൽ നടക്കുന്ന പൊതുദർശനത്തിന് ശേഷം രാവിലെ ഒൻപത് മണിയോടെ പെരുന്തലേരി സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.

