ഷാർജ: ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ കഴിഞ്ഞ ദിവസം ഷാർജയില്‍ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി പൊന്നൻ ഇസ്മായീലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
വ്യാഴാഴ്ച രാത്രി 10:40-ന് ഷാർജയില്‍ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ രാവിലെ 4:10-ന് വിമാനം കണ്ണൂരിലെത്തും.
യാബ് ലീഗല്‍ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീമിന്റെയും, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെയും ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികള്‍ അതിവേഗം പൂർത്തിയാക്കിയത്.
കൂടാതെ, കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തില്‍ അടിയന്തരമായ ഔദ്യോഗിക ഇടപെടലുകള്‍ ഉണ്ടായിരുന്നു.
