മലയാളി താരം തഹ്‌സിൻ ഇറങ്ങിയില്ല; ഫിഫ ലോകകപ്പ് വേദിയിലെ 'കണ്ണൂര്‍ കരുത്തിനായി' ആരാധകർ കാത്തിരിപ്പ് തുടരുന്നു


സാൻ ഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പിന്‍റെ വേദിയില്‍ ഒരു മലയാളി താരം പന്ത് തട്ടുന്നത് കാണാനുള്ള ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പ് നീളുന്നു.

സ്വിറ്റ്‌സർലൻഡിനെതിരായ ഖത്തറിന്‍റെ ആദ്യ മത്സരത്തില്‍ കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.

 മത്സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഖത്തറിന്‍റെ പകരക്കാരുടെ പട്ടികയില്‍ തഹ്‌സിന്‍റെ പേര് കണ്ടതോടെ വലിയ ആവേശത്തിലായിരുന്നു മലയാളി ആരാധകർ. എന്നാല്‍ നിർണായകമായ മത്സരത്തില്‍ കോച്ച്‌ ജുലെൻ ലോപ്‌റ്റേഗി പരിചയ സമ്പന്നരായ താരങ്ങളെയാണ് കളത്തിലിറക്കിയത്. 

അഹമ്മദ് അലാദിൻ, ഹസൻ അല്‍ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോള്‍ തഹ്‌സിന് പുറത്തിരിക്കേണ്ടി വന്നു. 

കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷീദിന്‍റെയും ഷൈമയുടെയും മകനായ തഹ്‌സിൻ, ഇതിനോടകം തന്നെ ഖത്തർ ഫുട്ബോളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ