പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഒമാനില്‍ ഇന്ത്യൻ പാസ്‌പോർട്ട് പ്രൊസസിങ് ഇനി ഒരൊറ്റ ദിവസത്തിലാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ്.

 


മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ വേഗത്തിലാക്കിയതായി ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്. പാസ്പോർട്ട് അപേക്ഷകൾ പൊലീസ് വെരിഫിക്കേഷന് വിധേയമായി ഇപ്പോൾ ഒരു ദിവസത്തിനകം പ്രൊസസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒമാനിൽ നിന്ന് മടങ്ങുന്ന അംബാസഡർക്ക് മസ്‌കത്തിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയാണ് ശ്രീനിവാസ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഒമാൻ എനിക്കും എന്റെ കുടുംബത്തിനും രണ്ടാമത്തെ വീടായി മാറി. ഒമാനെ ഞങ്ങൾക്കൊരു വീടാക്കി മാറ്റിയതിന് നന്ദി,' അദ്ദേഹം പറഞ്ഞു. 

തന്റെ കാലയളവിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. നേരത്തെ മുമ്പ് പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്ക് ഏറെ സമയം എടുക്കാറുണ്ടായിരുന്നു. 

ഞങ്ങൾ ജോലി സമയം ക്രമീകരിക്കുകയും രാവിലെ ഏഴ് മണി മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ പൊലീസ് വെരിഫിക്കേഷൻ പൂർത്തിയായാൽ ഇന്ത്യൻ പാസ്പോർട്ട് പ്രോസസിങ് ഒരു ദിവസത്തിനുളളിൽ പൂർത്തിയാക്കുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും ജി.വി. ശ്രീനിവാസ് കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ