ദുബായിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയൻ (52) ആണ് മരിച്ചത്.
കഴിഞ്ഞ 26 വർഷമായി ദുബായിലെ ഡട്‌കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു രഞ്ജിത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
രശ്മിയാണ് ഭാര്യ. ഋഥ്വിക് ഏക മകനാണ്.
