ഫോണില്‍ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിലെ ബത്ഹയിൽ മലയാളി യുവാവ് നിർത്തിയിട്ട വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍


റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ബത്ഹയില്‍ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദില്‍ വിജയ് മസാല കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണില്‍ ലഭിക്കാതാവുകയും താമസ സ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. 

തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയില്‍ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളില്‍ ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. 

ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

വളരെ പുതിയ വളരെ പഴയ