ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികര്‍ കൊല്ലപ്പെട്ടു


മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.

അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു. 

ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച്‌ പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യൻ പ്രവാസികള്‍ക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചർച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. 

പലാവു പതാക വഹിച്ച കപ്പലില്‍ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരില്‍ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഒമാനി തുറമുഖമായ സോഹാറില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ വടക്കു കിഴക്കായി സഞ്ചരിക്കുമ്പോഴാണ് ആക്രമണത്തേക്കുറിച്ച്‌ സന്ദേശം അയച്ചത്.

വളരെ പുതിയ വളരെ പഴയ