ദോഹ: ഏപ്രിൽ 29 ബുധനാഴ്ച മുതൽ ഖത്തറിന്റെ തീരമേഖലകളിൽ ശക്തമായ കാറ്റിനും കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വിഭാഗം (QMD) ജാഗ്രതാ നിർദ്ദേശം നൽകി. വാരാന്ത്യം വരെ ഈ സാഹചര്യം തുടരുമെന്നാണ് പ്രവചനം. ഈ കാലയളവിൽ കടലിൽ പോകുന്നവരും വിനോദങ്ങളിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കടലിൽ തിരമാലകൾ മൂന്ന് മുതൽ ആറ് അടി വരെ ഉയരാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇത് എട്ട് അടി വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ നൽകിയ പ്രസ്താവനയിൽ കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

