ദുബൈ :ദുബൈയുടെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2032 ലേക്ക് മുന്നോടിയായുള്ള പുതിയ റെയിൽ നെറ്റ്‌വർക്ക് പ്ലാൻ ദുബൈ ഭരണകൂടം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെട്രോ ഗോൾഡ് ലൈനിന്റെ അന്തിമ രൂപരേഖ പുറത്തിറക്കി. ചരിത്രപ്രധാനമായ അൽ ഗുബൈബയിൽ ആരംഭിച്ച് ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ് ഗോൾഡ് ലൈൻ അവസാനിക്കുന്നത്. പഴയ ദുബൈയുടെ സാംസ്കാരിക പൈതൃകമുള്ള പ്രദേശങ്ങളെയും നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും പുതിയ സബർബൻ കമ്മ്യൂണിറ്റികളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാത.

