header-ad

ഖത്തർ പ്രവാസി കോഴിക്കോട് കുറ്റിയാടിയിൽ ഷോക്കേറ്റ് മരിച്ചു


കുറ്റ്യാടി: ഖത്തറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. വടയം പൊയിൽമുക്ക് സ്വദേശി വലീദ് ഹസ്സൻ (36) ആണ് മരിച്ചത്. 

ഖത്തറിലെ ശഹാനിയയിൽ വെറ്റിനറി ഹോസ്പിറ്റൽ ലാബിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 20 ദിവസം മുൻപാണ് നാട്ടിലെത്തിയത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്വന്തം വീട്ടിൽ മോട്ടോർ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹസൈനാർ-റംല ദമ്പതികളുടെ മകനാണ്. ഭാര്യ: ആഷില. മകൻ: സഈം ഹസൻ. സഹോദരങ്ങൾ: ഉസാമ, ലൈല.

വളരെ പുതിയ വളരെ പഴയ