header-ad

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 1 മുതൽ പുനരാരംഭിക്കുന്നു; ആശ്വാസമായി ഖത്തർ പ്രവാസികൾ

 


ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 1 മുതൽ പുനരാരംഭിക്കുന്നു. 

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾ സർവീസ് പഴയപടിയാക്കുമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മേഖലയിലെ സംഘർഷങ്ങൾ കാരണം ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകൾ അടച്ചതും സുരക്ഷാ ആശങ്കകളും മൂലമാണ് സർവീസുകൾ മുടങ്ങിയിരുന്നത്. 

നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ഈ തീരുമാനം. യാത്രക്കാർക്ക് വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സർവീസുകൾ പുനരാരംഭിക്കുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം കൃത്യമായി ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.

 

വളരെ പുതിയ വളരെ പഴയ