header-ad

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റു: അൽ വക്രയിലെ ജരീർ കഫറ്റീരിയ മുനിസിപ്പാലിറ്റി മന്ത്രാലയം അടപ്പിച്ചു


ദോഹ: കേടായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം വിറ്റതിനെത്തുടർന്ന് അൽ വക്രയിലെ ജരീർ കഫറ്റീരിയ അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. ഏഴ് ദിവസത്തേക്കാണ് സ്ഥാപനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കിയതായും ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങൾ വിറ്റതായും പരിശോധനയിൽ കണ്ടെത്തി.

 ഏഴ് ദിവസത്തേക്ക് സ്ഥാപനം പൂർണ്ണമായും അടച്ചിടണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഉടമ തന്നെ വഹിക്കണമെന്നും അധികൃതർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ