header-ad

സൗദിയിൽ പ്രവാസികൾ അടക്കമുള്ളവർ കോവിഡ്-19 വകഭേദങ്ങള്‍ക്കെതിരായ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം


 ജിദ്ദ : കോവിഡ് -19 നെ പ്രതിരോധിക്കാനായി എല്ലാ പ്രായത്തിലുമുള്ള സ്വദേശികളും വിദേശികളും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പൂര്‍ത്തിയാക്കേണ്ടത് അതിപ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 12 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള, മുന്‍ ഡോസിന് ശേഷം രണ്ട് മാസമോ അതില്‍ കൂടുതലോ പിന്നിട്ടവര്‍ക്ക് കോവിഡ്-19 വാക്‌സിന്റെ ഇംപ്രൂവ്ഡ് ഡോസ് ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സിഹത്തീ ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിലൂടെ വാക്‌സിന്‍ എളുപ്പത്തില്‍ ലഭിക്കും. പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ളവര്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍, വൈറസ് അണുബാധയോ പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യുന്ന പരിതസ്ഥിതികളിലെ തൊഴിലാളികള്‍, രണ്ട് മാസമോ അതില്‍ കൂടുതലോ മുമ്പ് മുന്‍ ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ ബൂസ്റ്റര്‍ ഡോസിനുള്ള ലക്ഷ്യ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.

കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പ്രധാന അപ്ഡേറ്റുകള്‍ ഇംപ്രൂവ്ഡ് വാക്‌സിനില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അണുബാധ മൂലമുണ്ടാകുന്ന ആരോഗ്യ സങ്കീര്‍ണതകള്‍ക്കെതിരെ മികച്ച സംരക്ഷണം നല്‍കാനും സഹായിക്കും.

കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, അടിസ്ഥാന ഡോസുകള്‍ക്ക് ശേഷം സ്വീകരിക്കുന്ന പ്രതിരോധ ഡോസാണ് ബൂസ്റ്റര്‍ ഡോസ്. മുമ്പ് സ്വീകരിച്ച അടിസ്ഥാന ഡോസുകള്‍ക്ക് വൈറസ് വകഭേദങ്ങള്‍ക്കെതിരെ താരതമ്യേന നല്ല ഫലപ്രാപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ