ദുബായ്: വടകര മണിയൂർ സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു. റാക് ബർഗർ സ്പോട്ട് പാർട്‌ണറുമായ ജംഷീദ് പുതിയോട്ടില്‍ ആണ് അന്തരിച്ചത്.
41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പാലയാട്ട് നട ഇരിങ്ങല്‍ പുതിയോട്ടില്‍ ഹൗസില്‍ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.

