ദുബായ്: കണ്ണൂർ കുറ്റിക്കകം ഏഴര സ്വദേശി നൗഫൽ ഒളവിൽ (47) ദുബായിൽ അന്തരിച്ചു. ഹൃദയ വാൽവിനുണ്ടായ അസുഖത്തെ തുടർന്ന് നാട്ടിൽ ശസ്ത്രക്രിയ കഴിഞ്ഞ് കഴിഞ്ഞ ജനുവരി 13-നാണ് അദ്ദേഹം ദുബായിൽ തിരിച്ചെത്തിയത്.
യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ 'ഏഴര കൂട്ടായ്മ' എക്സിക്യൂട്ടീവ് അംഗമായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പി.എം. മൊയ്തു - റംല ദമ്പതികളുടെ മകനാണ്. ഷംനത്താണ് ഭാര്യ. മക്കൾ: ആതിഫ് സുബൈർ, അർഹാം. സഹോദരങ്ങൾ: നഹാസ്, നസിയ നുസ്രത്ത്, നജ്മ.
ദുബായിലെ ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
