header-ad

ഇറാൻ ആക്രമണ ഭീഷണി: യു.എ.ഇ വ്യോമപാത പൂർണ്ണമായും അടച്ചു; വിമാന സർവീസുകൾ നിർത്തിവെച്ചു

 


അബുദാബി: മേഖലയിൽ ഇറാൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചു. ഇതോടെ രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും അപകടസാധ്യതകളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതർ അറിയിച്ചു. വിവിധ ദേശീയ, അന്തർദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സ്ഥിതിഗതികൾ ശാന്തമാകുന്ന മുറയ്ക്ക് മാത്രമേ സർവീസുകൾ പുനഃസ്ഥാപിക്കൂ എന്നാണ് ലഭിക്കുന്ന സൂചന.




വളരെ പുതിയ വളരെ പഴയ