സൗദിയുടെ ആദ്യ വനിതാ കോൺസൽ ജനറലായി വഫ; ഹൂസ്റ്റണിൽ ചുമതലയേറ്റു.


റിയാദ്: സൗദി അറേബ്യയുടെ ആദ്യ വനിതാ കോൺസൽ ജനറലായി വഫ ബിൻത് ഇബ്രാഹിം അൽ റുഷൈദ് ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള സൗദി കോൺസുലേറ്റിലാണ് ഇവർ പുതിയ ചുമതലയേറ്റെടുത്തത്.

ഡിപ്ലോമാറ്റിക് മേഖലയിലും ഭരണരംഗത്തും ദീർഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് വഫ അൽ റുഷൈദ്. സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായി നയതന്ത്ര രംഗത്തും ഭരണതലങ്ങളിലും വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിന്റെ തുടർച്ചയായാണ് ഈ നിർണായക നിയമനം.

 

വളരെ പുതിയ വളരെ പഴയ