അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം രാജ്യത്തിന്റെ ചില മേഖലകളിൽ കനത്ത ചൂടും അനുഭവപ്പെടും.
ദുബൈ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം അന്തരീക്ഷം മേഘാവൃതമാകാനും ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരദേശ മേഖലകളിൽ ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷവും അനുഭവപ്പെട്ടേക്കാം.
