ഭാര്യയെന്ന് തെറ്റിദ്ധരിച്ച് അപരിചിതയായ യുവതിയെ ആക്രമിച്ച ഏഷ്യൻ യുവാവ് ഷാർജയിൽ വിചാരണ നേരിടുന്നു.


ഷാർജ: വഴിയിൽ കണ്ട അപരിചിതയായ അറബ് യുവതിയെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ച കേസിൽ ഏഷ്യൻ യുവാവ് ഷാർജ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. മക്കളുടെ മുന്നിൽ വെച്ച് യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഭാര്യയുമായി നിലനിന്നിരുന്ന വൈവാഹിക തർക്കങ്ങൾക്കിടെയാണ് സംഭവമെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. യുവതിക്ക് തന്റെ ഭാര്യയുടെ അതേ രൂപസാദൃശ്യം ഉണ്ടായിരുന്നതിനാലാണ് ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് പിന്തുടർന്നതും തർക്കത്തിലേർപ്പെട്ടതുമെന്നും ഇയാൾ വിശദീകരിച്ചു. തനിക്ക് മറ്റ് മാനസിക അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും പ്രതി വ്യക്തമാക്കി. അക്രമത്തിനിരയായ യുവതിയുടെ പരാതിയിൽ ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

 

വളരെ പുതിയ വളരെ പഴയ