ദോഹ: ഖത്തറിൽ ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ അന്തരീക്ഷത്തിലെ ആർദ്രത ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതിന് കാരണമാകും.
മൂടൽമഞ്ഞ് കനക്കുന്നതോടെ കാഴ്ചാപരിധി രണ്ട് കിലോമീറ്ററിൽ താഴെയോ ചില സമയങ്ങളിൽ തീർത്തും കുറഞ്ഞ നിലയിലോ ആയേക്കാം. അതിനാൽ റോഡിലിറങ്ങുന്ന വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.
