അമേരിക്കയിൽ മുൻ കാമുകിയെ വധിക്കാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ; വിവരം ചോർത്തിയത് ചാറ്റ്ജിപിടി.


വാഷിങ്ടൺ: മുൻ കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ചാറ്റ്ബോട്ടുമായി പങ്കുവെച്ച 25കാരനെ അമേരിക്കയിലെ ഫ്ലോറിഡയിൽ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. ഫ്ലോറിഡ സ്വദേശിയായ ഡാരൻ ഷൗ ആണ് പിടിയിലായത്.

ആറ് മാസം നീണ്ട പ്രണയബന്ധം തകർന്നതിന് പിന്നാലെയാണ് ഇയാൾ ചാറ്റ്ജിപിടി ഉപയോഗിച്ച് തുടങ്ങിയത്. തുടക്കത്തിൽ സാധാരണ രീതിയിലായിരുന്ന സംഭാഷണങ്ങൾ പിന്നീട് അക്രമവാസനയുള്ളതായി മാറുകയായിരുന്നു. മുൻ കാമുകിയെ ആക്രമിക്കുമെന്നും വധിക്കുമെന്നും ഇയാൾ ചാറ്റ്ബോട്ടിനോട് വെളിപ്പെടുത്തി. തോക്കുകളുടെ ലഭ്യത, ആക്രമണം നടത്തേണ്ട രീതി തുടങ്ങിയ കാര്യങ്ങളും ഇയാൾ ചാറ്റ്ജിപിടിയോട് വിശദമായി ചർച്ച ചെയ്തിരുന്നു.

സംഭാഷണങ്ങളിൽ നിന്ന് യഥാർത്ഥ ലോകത്ത് വലിയ തോതിലുള്ള അക്രമം നടക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഓപ്പൺഎഐ കമ്പനി ഉടൻ തന്നെ വിവരം ഫെഡറൽ അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.



വളരെ പുതിയ വളരെ പഴയ