കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി; ഖബറടക്കം നടത്തി
അബൂദബി: കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ (60) അബൂദബിയിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ആശുപത്രിയിൽ വെച്ചായിരുന്നു. ലെരീനയാണ് ഭാര്യ. മുഹമ്മദ് അജ്മൽ (ദുബൈ), ലബീബ, ഹിബ ഫാത്തിമ എന്നിവർ മക്കളാണ്. അൻസാഫ് (അബൂദബി) മരുമകനാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജനാസ നമസ്കാരം നിർവഹിച്ച് മഫ്രഖ് കബർസ്ഥാനിൽ ഖബറടക്കം നടത്തി

