യുഎഇയിൽ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു


ദുബായ്: 2026 നവംബർ മാസത്തേക്കുള്ള പുതുക്കിയ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. നവംബറിൽ പെട്രോൾ, ഡീസൽ വിലകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബറിൽ ലിറ്ററിന് 4.40 ദിർഹം ആയിരുന്ന സൂപ്പർ 98 പെട്രോളിന്റെ വില നവംബറിൽ 4.16 ദിർഹമായി കുറയും. സ്പെഷ്യൽ 95 പെട്രോളിന്റെ വില ലിറ്ററിന് 4.28 ദിർഹത്തിൽ നിന്ന് 4.04 ദിർഹമായാണ് കുറഞ്ഞത്.

ഇ-പ്ലസ് (E-Plus 91) വിഭാഗത്തിൽപെട്ട പെട്രോൾ ലിറ്ററിന് 3.97 ദിർഹത്തിന് ലഭിക്കും. ഒക്ടോബറിൽ ഇതിന് 4.21 ദിർഹമായിരുന്നു വില. കഴിഞ്ഞ മാസം ലിറ്ററിന് 4.80 ദിർഹമായിരുന്ന ഡീസലിന് നവംബറിൽ 4.75 ദിർഹമായിരിക്കും വില.




വളരെ പുതിയ വളരെ പഴയ