യുഎഇ വ്യോമ പാത കൂടി അടച്ചു. ഖത്തറിലും ഇറാഖിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; യുഎഇയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി



ഓപ്പൺ മലയാളം പ്രവാസി ന്യൂസ് റിപ്പോർട്ടർ 

ദുബായ്: ഖത്തറിലും ഇറാഖിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. നിലവിൽ യുഎഇയുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണെന്ന് ഫ്ലൈറ്റ് റഡാർ എക്സിൽ (X) പോസ്റ്റ് ചെയ്തു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസ് ഉണ്ടായിരിക്കില്ല എന്ന് ഔദ്യോഗിക വാർത്തകൾ

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യുഎഇയുടെ വ്യോമാതിർത്തിയിൽ വളരെ കുറഞ്ഞ വിമാനങ്ങൾ മാത്രമാണ് നിലവിൽ പറന്നുയരുന്നത് എന്ന് FlightRadar24-ലെ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

വളരെ പുതിയ വളരെ പഴയ