കുവൈറ്റ് സിറ്റി: സാല്‍മി അതിർത്തി ചെക്പോസ്സ്റ്റില്‍ വെച്ച്, അതിവിദഗ്ദ്ധമായി മൈദ മാവ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 പാക്കറ്റ് സിഗരറ്റുകള്‍ കുവൈറ്റ് കസ്റ്റംസ് പിടികൂടി.
സംഭവത്തില്‍ ഒരു സൗദി പൗരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സാധാരണ പരിശോധനക്കിടെ, മാവ് പാക്കറ്റുകള്‍ അസ്വാഭാവികമായി തോന്നിയതാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നാൻ കാരണം.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍, പ്രൊഫഷണലായി നിർമ്മിച്ച അറകളില്‍ ഒളിപ്പിച്ച നിലയില്‍ സിഗരറ്റുകള്‍ കണ്ടെത്തുകയായിരുന്നു. പിടികൂടിയതിനെ തുടർന്ന്, പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.