ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു


ഖത്തർ: ഖത്തറില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ പുത്തൻപള്ളിയില്‍ മത്തിപറമ്പ് സ്വദേശി തളിയൻ തോട്ടോളി അബ്ദുല്‍ സലീം മരണപ്പെട്ടു.

61 വയസ്സായിരുന്നു. റവാബി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ അലീമ. ഭാര്യ: സീനത്ത്. മക്കള്‍: മഅ്സൂമ, മിസ്‌രിയ, ഉസൈമത്ത്, മറിയം. മരുമകൻ: നാസിം (ഖത്തർ).

വളരെ പുതിയ വളരെ പഴയ