ജിദ്ദ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു വിദേശികളുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് അഫ്ഗാൻ പൗരന്മാരുടെയും ഒരു പാകിസ്താൻ പൗരന്റെയും ശിക്ഷയാണ് മക്ക പ്രവിശ്യയിൽ വെച്ച് നടപ്പാക്കിയത്.
അതിമാരക രാസലഹരി ശേഖരം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അബ്ദുൽബാരി മുഹമ്മദ് സ്വാദിഖ്, ജാൻ ഗുൽ മുത്മഇൻ എന്നിവർക്ക് വധശിക്ഷ നൽകിയത്. കൂടാതെ, ഹെറോയിൻ കടത്തുന്നതിനിടെ അറസ്റ്റിലായ പാകിസ്താൻ പൗരനായ ബഹാദിർ ഖാൻ അക്ബർ സയ്യിദ് ഖാന്റെ ശിക്ഷയും നടപ്പാക്കി. രാജ്യത്ത് മയക്കുമരുന്ന് കടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.
