മുംബൈ വിമാനത്താവളത്തില്‍ വെച്ച് 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി സ്ത്രീ യാത്രക്കാരി പിടിക്കപ്പെട്ടതായി. അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
ആറ് കിലോ ഗ്രാമിലധികം കൊക്കെയ്നാണ് യുവതി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇവർ ഇന്ത്യൻ പൗരയാണെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമ വിരുദ്ധമായ വസ്തുക്കള്‍ യുവതി കടത്തുന്നുണ്ടെന്ന് രഹസ്യ വിവര ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവരുടെ ബാഗേജ് പരിശോധിക്കുകയും രണ്ട് പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു.
ദോഹയില്‍ നിന്നാണ് യുവതി വിമാനത്താവളത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പറയുന്നതനുസരിച്ച് 300 കാപ്സ്യൂളുകളിലാക്കിയ മയക്കുമരുന്ന് ആറ് ഓറിയോ ബിസ്ക്കറ്റ് പെട്ടികളിലും മൂന്ന് ചോക്ലേറ്റ് പെട്ടികളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈ സാധനങ്ങള്‍ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നിയമ വിരുദ്ധമായ വിപണിയില്‍ ഏകദേശം 62.6 കോടി രൂപ വിലമതിക്കുന്ന 6.261 കിലോ ഗ്രാം കൊക്കെയ്ൻ എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കണ്ടെടുക്കുകയും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.