ആഗോള സമാധാന സൂചിക; മെന മേഖലയിൽ ഖത്തർ ഒന്നാമത്, ആ​​ഗോ​ള ത​ല​ത്തി​ൽ 27-ാം സ്ഥാ​നം

 


ദോഹ: 2025ലെ ആ​​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ (ജി.​പി.​ഐ) മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക(മെ​ന) മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​തെത്തി​ ഖ​ത്ത​ർ. 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​​ഗോ​ള​ത​ല​ത്തി​ൽ 27ാം സ്ഥാ​നവും ഖ​ത്ത​ർ നേ​ടി. ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഏഴാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. സ്ഥി​ര​ത​യാ​ർ​ന്ന ഭ​ര​ണ​വും ശ​ക്ത​മാ​യ സു​ര​ക്ഷാ​ച​ട്ട​ക്കൂ​ടു​മാ​ണ് ഖ​ത്ത​റി​നെ മെ​ന മേ​ഖ​ല​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെത്തി​ച്ച​ത്.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 163 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള സമാധാന സൂചിക തയ്യാറാക്കിയത്. സാമൂഹിക സുരക്ഷ, ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങള്‍, സൈനികവൽക്കരണം തുടങ്ങി 23 മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് സമാധാന സൂചിക തയ്യാറാക്കുന്നത്. മേഖലയിലെ കലുഷിത സാഹചര്യങ്ങള്‍ക്കിടയിലും സമാധാന സൂചികയില്‍ മികവ് കാട്ടാനായത് ഖത്തറിന്റെ നേട്ടമാണ്.ആഗോള തലത്തിൽ 31-ാം സ്ഥാനത്തുള്ള കുവൈത്താണ് സാമാധാന സൂചികയിൽ ഖത്തറിന് പിന്നിലുള്ള ജിസിസി രാജ്യം. ഒമാൻ 42ാം സ്ഥാനവും യു.എ.ഇ 52ാം സ്ഥാനവും ജോർദാൻ 72ാം സ്ഥാനവും നേടി. പ​ട്ടി​ക​യി​ൽ ഐ​സ്‌​ല​ൻ​ഡാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, ന്യൂ​സി​ല​ൻ​ഡ്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​​ഗോ​ള ത​ല​ത്തി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ഇന്ത്യ 115ാം സ്ഥാനത്തും അമേരിക്ക 128ാം സ്ഥാനത്തുമാണ്

വളരെ പുതിയ വളരെ പഴയ