ദോഹ: ഖത്തറിൽ ചൂട് കൂടുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. ദോഹയിൽ വളരെ ചൂടുള്ള കാലാവസ്ഥയാണെന്നും താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പകൽ സമയത്ത് വളരെ ചൂടുള്ള കാലാവസ്ഥയായിരിക്കും. ചൂടിന് പുറമേ, ചില പ്രദേശങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് പ്രവചനത്തിൽ പറയുന്നു, വടക്കു കിഴക്കൻ കാറ്റിനും സാധ്യതയുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അധികൃതർ നിർദേശിച്ചു