അബുദാബി: ഇന്ന് യുഎഇയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില വലിയ രീതിയില്‍ ഉയരും.
ഇന്ന് രാത്രിയോടെയും നാളെ രാവിലെയും ചില തീരപ്രദേശങ്ങളില്‍ കാലാവസ്ഥ ഈർപ്പമുള്ളതാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കു കിഴക്ക് മുതല്‍ വടക്കു കിഴക്ക് ദിശയില്‍ നിന്ന് നേരിയ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 10 കിലോ മീറ്റർ മുതല്‍ 20 കിലോ മീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇത് മണിക്കൂറില്‍ 30 കിലോ മീറ്റർ വരെ വേഗതയില്‍ ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി.
അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും കാലാവസ്ഥ ഭേദപ്പെട്ടതായിരിക്കും. രാജ്യത്തുടനീളം ചൂടുള്ള കാലാവസ്ഥയായിരിക്കുമെങ്കിലും അബുദാബിയില്‍ പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 31 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
ദുബായില്‍ പരമാവധി താപനില 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും, അയല്‍ നഗരമായ ഷാർജയിലും സമാനമായി 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും താപനില എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.