സിന്തറ്റിക് മയക്കുമരുന്ന് നിര്‍മ്മാണ കേസ്: മുംബൈ പൊലീസ് തിരയുന്ന പ്രതിയെ ഇന്ത്യക്ക് കൈമാറി യുഎഇ


ദുബായ്: സിന്തറ്റിക് മയക്കുമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തിരയുന്ന പ്രതിയെ യുഎഇയില്‍ നിന്ന് ഇന്ത്യയ്ക്ക് കൈമാറി.

കുബ്ബവാല മുസ്തഫ എന്നയാളെയാണ് ഇന്ത്യക്ക് കൈമാറിയത്. സി.ബി.ഐ, ഇന്‍റർപോള്‍, നാർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) തുടങ്ങിയ അന്വേഷണ ഏജൻസികളുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഇയാളെ അബുദാബിയില്‍ നിന്ന് പിടികൂടിയത്.

മുംബൈ പൊലീസില്‍ നിന്ന് നാലംഗ സംഘം കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ സിന്തറ്റിക് മയക്കുമരുന്ന് നിർമാണ കേന്ദ്രം നടത്തിയതിന് 2024ല്‍ മുംബൈയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

മറ്റ് പ്രതികള്‍ക്കൊപ്പം ഇയാള്‍ നടത്തിവന്ന മയക്കുമരുന്ന് നിർമാണ കേന്ദ്രത്തില്‍ നിന്ന് 126 കിലോ മെഫഡ്രോണ്‍ മയക്കുമരുന്ന് പിടികൂടി. ഇതോടെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. 

എന്നാല്‍ അപ്പോഴേക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു. നവംബറില്‍ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ