പള്ളിയില്‍ നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

 


കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ പ്രവാസി നമസ്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. 

കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയില്‍ ഐഷുവിന്‍റെയും മകൻ ഷബീർ ഷാലിമഹല്‍ (63) ആണ് കുവൈത്തില്‍ മരിച്ചത്.

ഇന്ന് പുലർച്ചെ സാല്‍മിയ പള്ളിയില്‍ ഫജ്ർ ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണു മരണം. കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍റര്‍ ഹജ്ജ് ഉംറ സെക്രട്ടറിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. 

ഭാര്യ: റലീസ ഭാനു, മക്കള്‍: നബീല്‍ അലി (യുകെ), റാബിയ ആയിഷ , റാനിയ നവാല്‍, മരുമകൻ: ഷഹീൻ ഷഫീക് (ഖത്തർ). തിക്കോടി പഞ്ചായത്ത് മീത്തലെ പള്ളിക്കല്‍ ആണ് ഖബറടക്കം.

വളരെ പുതിയ വളരെ പഴയ