മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസം; ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തിയെന്ന് വിവരം ലഭിച്ചു; നന്ദി അറിയിച്ച്‌ ബന്ധുക്കള്‍


ഷാർജ: ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്പതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

ഷാർജയിലെ അബുഷഗാറയില്‍ താമസിക്കുന്ന റിതിക, സഹോദരനൊപ്പം സബ അല്‍നൂർ ക്ലിനിക്കിലേക്ക് രക്തം നല്‍കാനായി പോയിരുന്നു. രക്തദാനം കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ സഹോദരൻ തിരിച്ചെത്തിയപ്പോള്‍ റിതികയെ കാണാതായി.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദുബായില്‍ വെച്ച്‌ യുവതിയെ കണ്ടെത്തുന്നത്. യുവതിയെ കണ്ടെത്താൻ സഹായിച്ച വിവിധ ഏജൻസികള്‍ക്കും അധികൃതർക്കും ബന്ധുക്കള്‍ നന്ദി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വളരെ പുതിയ വളരെ പഴയ