സൗദിയില്‍ ലഹരി മരുന്ന് കടത്ത് കേസില്‍ പ്രവാസി വനിതയ്ക്ക് വധശിക്ഷ


ജിദ്ദ: ലഹരി മരുന്ന് കടത്ത് കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തപ്പെട്ട വിദേശ വനിതയ്ക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി.

നൈജീരിയൻ പൗരയായ ദൈബുറ അലോഫോൻകി അമുസാൻ എന്ന വനിതക്കാണ് ശിക്ഷ നടപ്പാക്കിയത്.

അമുസാൻ സൗദി അറേബ്യയിലേക്ക് കൊക്കൈൻ കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായിരുന്നു. തുടർന്നുണ്ടായ വിചാരണയില്‍ കോടതി അവരെ കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു.

ശിക്ഷക്കെതിരെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരി വച്ചതിനെ തുടർന്ന്, സല്‍മാൻ ബിൻ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ് ശിക്ഷ നടപ്പാക്കാൻ അനുമതി നല്‍കിയതിനെ തുടർന്ന് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി.

വളരെ പുതിയ വളരെ പഴയ