വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്


 ജിദ്ദ: പ്രവാസികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പ്രവാസി തൊഴിലാളി ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് മടങ്ങിയ ശേഷം തൊഴിലുടമ ഇഖാമ നശിപ്പിക്കുകയോ ജവാസാത്തിന് കൈമാറുകയോ ചെയ്യണം.

 തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലുള്ള തൊഴിലാളികളുമായി ബന്ധപ്പെട്ട ജവാസാത്തില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ക്ക് തൊഴിലുടമകള്‍ക്കാണ് ജവാസാത്തിനെ സമീപിക്കാന്‍ അധികാരമുള്ളത്. 

ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ അബ്ശിര്‍ പ്ലാറ്റ്ഫോം വഴി പൂര്‍ത്തിയാക്കാന്‍ തൊഴിലുടമക്ക് മറ്റൊരാളെ അധികാരപ്പെടുത്താമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ