റിയാദ്: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ കേസില്‍ ഒരു പ്രവാസിയെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു.
അല്‍ഖസീം പ്രവിശ്യയില്‍ വെച്ച്, ഭിക്ഷാടനത്തിനായി രണ്ട് കുട്ടികളെ ദുരുപയോഗം ചെയ്ത ഒരു സിറിയൻ പൗരനാണ് പിടിയിലായതെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ട്, വിവിധ സ്ഥലങ്ങളില്‍ സിറിയൻ സ്വദേശി കുട്ടികളെ ഭിക്ഷാടനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു എന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ഇയാള്‍ക്കെതിരെയുള്ള നിയമപരമായ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
