എയര്‍ പോര്‍ട്ടില്‍ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; മുന്നറിയിപ്പുമായി കുവൈത്ത്


കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ.

വിമാനത്താവളം, അതിർത്തി ചെക്ക് പോസ്റ്റുകള്‍, തുറമുഖം എന്നിവിടങ്ങളില്‍ നിന്ന് ഇനിമുതല്‍ ബയോമെട്രിക് ഫിംഗർ പ്രിന്റിംഗ് എടുക്കാൻ ആകില്ല. ഈ സൗകര്യം നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോമെട്രിക് ഫിംഗർ പ്രിന്റിംഗ് നടപടികള്‍ പൂർത്തിയാക്കണം എന്നാണ് നിയമം. ഇതിനായി നാഷണല്‍ ഐഡന്റിറ്റി സെന്ററുകളെ സമീപിക്കാം. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിക്ക് മുൻപ് തന്നെ നടപടികള്‍ പൂർത്തിയാക്കണം.

ബയോമെട്രിക് നടപടിക്രമങ്ങള്‍ പാലിച്ചാല്‍ എയർപോർട്ടിലും മറ്റിടങ്ങളിലെയും പരിശോധനകള്‍ വളരെ വേഗം പൂർത്തിയാക്കാം. നടപടിക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ട് യാത്ര മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായേക്കാം.

വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുഗമമായി സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കാനും വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ