കനത്ത മഴയിൽ യുഎഇ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെന്ന് അധികൃതർ


അബുദാബി: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാണെന്ന് അധികൃതർ അറിയിച്ചു. 

അൽ ദഫ്രയിലെ (അബുദാബി) ദൽമ ദ്വീപിലാണ് നിലവിൽ ശക്തമായ മഴ പെയ്യുന്നത്. പെട്ടന്നുള്ള മഴ ഡ്രൈവിംഗ് ദുഷ്കരമാക്കുകയും കാഴ്ച കുറയ്ക്കുകയും ചെയ്യുന്നതിനാൽ താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഷാർജയിലെ വ്യവസായ മേഖലയിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി റോഡുകൾ തകർന്നു. അടുത്തുള്ള സോപ്പ് നിർമ്മാണ ഫാക്ടറിയിലെ രാസവസ്തുക്കൾ മഴവെള്ളത്തിൽ കലർന്ന് റോഡിൽ നിറഞ്ഞു.

വെള്ളിയാഴ്ചയും യുഎഇയിൽ കാലാവസ്ഥ മോശമായിരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറൻ, തീരദേശ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ കാരണം കാഴ്ച കുറഞ്ഞേക്കാം.

വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ