ദുബായ്: ദുബായിൽ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ബീച്ചുകളും, പാർക്കുകളും, പൊതുവിപണികളും തുറന്നു. എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിൽ പുനരാരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
എങ്കിലും പൊതുജനങ്ങൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ തുടർന്നും സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് ഡിസംബർ 18, 19 തീയതികളിൽ ദുബായിലെ ബീച്ചുകളും പാർക്കുകളും താൽക്കാലികമായി അടച്ചിടാൻ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
അജ്മാൻ മുനിസിപ്പാലിറ്റിയും സമാനമായ അറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ സാധാരണ നിലയിലാകുന്നത് വരെ അജ്മാനിലെ പാർക്കുകൾ അടച്ചിടുമെന്നാണ് അറിയിച്ചിരുന്നത്.
