നാട്ടിൽ പോകാതെ കാല്‍നൂറ്റാണ്ടായി സൗദിയില്‍ കഴിഞ്ഞ പ്രവാസി:നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരണം


റിയാദ്∙ കാല്‍നൂറ്റാണ്ട് ആയി സൗദിയില്‍ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന മലപ്പുറം സ്വദേശി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു.

മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) ആണ് റിയാദിലെ സുലൈയില്‍ താമസ സ്ഥലത്ത് വച്ച്‌ ഹൃദയാഘാതം മൂലം മരിച്ചത്. 

റിയാദ് സുലൈയില്‍ മെഡിസ്റ്റ് മസാല പൊടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായ സുന്ദരന് 65 വയസ്സുണ്ട്.

1987ല്‍ ആണ് സോമ സുന്ദരൻ സൗദിയിലെത്തിയത്. പിന്നീട് അടുത്തകാലം വരെയും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടേയില്ലായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടുകളും ഇഖാമ പുതുക്കുന്നതു പ്രയാസമായതോടെ ആണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഫൈനല്‍ എക്സിറ്റ് കിട്ടുന്ന മുറയ്ക്ക് അടുത്ത മാസത്തോടെ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള സാധനങ്ങളും പെട്ടിയുമൊക്കെ വാങ്ങി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരാണ് മാതാപിതാക്കള്‍. നാല് സഹോദരങ്ങളുണ്ട്. നടപടികള്‍ പൂർത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് സുഹൃത്ത് സലീലും സഹായത്തിനായി കെ.എം.സി.സി റിയാദ് വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ വെല്‍ഫെയർ വളന്റിയർമാരും രംഗത്തുണ്ട്.

വളരെ പുതിയ വളരെ പഴയ