സലാല: ഒമാനില്‍ ടൂർ പാക്കേജിന്റെ മറവില്‍ വീണ്ടും തട്ടിപ്പുമായി സംഘം. സലാലയടക്കം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള നിരവധി പേർ കഴിഞ്ഞ വർഷം കബളിക്കപ്പെട്ടിരുന്നു. കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് സംഘം പ്രധാനമായും തട്ടിപ്പ് നടത്തുന്നത്.
സൂപ്പർ മാർക്കറ്റുകള്‍ക്കു പുറത്ത് റാഫിള്‍ കൂപ്പണ്‍ കൗണ്ടറുകള്‍ സ്ഥാപിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. ഫ്രീ റാഫിള്‍ കൂപ്പണില്‍ പേരു വിവരങ്ങള്‍ എഴുതി ഇടുന്നത് പ്രവാസ ലോകത്തെ പതിവ് കാഴ്ചയാണ്.
ഇങ്ങനെ ലഭിക്കുന്ന ഫോണ്‍ നമ്പറിലേക്ക് രണ്ട് ദിവസം കഴിഞ്ഞാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് വിളി വരും. 5000 പേരില്‍ നിന്ന് താങ്കളും കുടുംബവും ടൂർ പാക്കേജിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവെന്നും പ്രമുഖ ഹോട്ടലില്‍ നിങ്ങളുടെ ഒഴിവനുസരിച്ച് കുടുംബവുമായി വരണമെന്നും സംഘം അറിയിക്കും.
ഇങ്ങനെ ഹോട്ടലില്‍ പോകുമ്പോള്‍ അവരുടെ ടൂർ കമ്പനിയെക്കുറിച്ചും ആകർഷകമായ പാക്കേജുകളെ കുറിച്ചും വിശദീകരിക്കും. തട്ടിപ്പാണെന്ന് തോന്നാതിരിക്കാൻ മികച്ച സ്വീകരണവും നല്‍കും.
900 റിയാല്‍, 1250 റിയാല്‍, 2500 റിയാല്‍ എന്നിവക്ക് ഏഴ്, 21, 35 ദിവസങ്ങളില്‍ കുടുംബ സമേതം 175 രാജ്യങ്ങളില്‍ ടൂർ പോവാനുള്ള വിവിധ പാക്കേജുകളാണ് സംഘം മുന്നോട്ടു വെക്കുന്നത്. വിമാന ടിക്കറ്റ്, ഹോട്ടല്‍ ഭക്ഷണം എല്ലാം ഉള്‍പ്പെടെയാണ് ഈ പക്കേജെന്നും അതിനകത്ത് പരമാവധി ഇളവ് നല്‍കാമെന്നും പറയും.
ഇരകളെ വീഴ്ത്താനായി ഒരു വർഷത്തെ ജിം അപ്പോയിൻമെന്റ്, കുട്ടികള്‍ക്കുള്ള നീന്തല്‍, ഫുട്ബാള്‍, ഡാൻസിങ് പരിശീലനം എന്നിവയുടെ വൗച്ചറുകള്‍, 30 ശതമാനം കുറവില്‍ വിമാന ടിക്കറ്റ് വർഷങ്ങളോളം ബുക്ക് ചെയ്ത് നല്‍കാമെന്നും വാഗ്ദാനം ചെയ്യും.
ഇപ്പോള്‍ 300 റിയാലോ, 200 റിയാലോ അടച്ച് ബ്ലോക്ക് ചെയ്തു വെക്കാനും ബാക്കി മാസം തോറും അടച്ചാല്‍ മതിയെന്നും പറയും.
മസ്‌കറ്റിലെ ഇല്ലാത്ത ഓഫിസിന്റെ വിശദാംശങ്ങള്‍ നല്‍കിയാണ് സംഘം കഴിഞ്ഞ വർഷം സലാലയില്‍ തട്ടിപ്പ് നടത്തിയത്.
രണ്ടു തവണ അടവ് കഴിഞ്ഞാല്‍ പിന്നെ ഈ സംഘത്തെ കുറിച്ച് ഒരു വിവരവും ഉണ്ടാവില്ല. നേരത്തെ തന്ന കാർഡിലെ സി.ആർ നമ്പറും അഡ്രസുമെല്ലാം വ്യജമായിരുന്നുവെന്ന് പിന്നീടാണ് നമ്മള്‍ക്ക് മനസിലാകുക എന്ന് തട്ടിപ്പിനിരയായവർ മാധ്യമങ്ങളോട് പറഞ്ഞു.
സലാലയില്‍ നിന്ന് മാത്രം ബിസിനസുകാർ ഉള്‍പ്പടെ നിരവധി പേർ ഈ റാക്കറ്റിന്റെ തട്ടിപ്പിന് ഇരയായിരുന്നു.
മലയാളിയായ രാധാകൃഷ്ണനും സലീനയും ചേർന്നാണ് കഴിഞ്ഞ വർഷം സലാലയില്‍ നിന്ന് നിരവധി പേരെ കബളിപ്പിച്ചത്.
അതിന് ശേഷം ഇവർ ബഹറൈനിലും ഷാർജയിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയെന്നാണ് വിവരം. പ്രത്യക്ഷത്തില്‍ തട്ടിപ്പെന്ന് തോന്നാതിരിക്കാനുള്ള നിരവധി നമ്പറുകളാണ് ഇവരുടെ കയ്യിലുള്ളതെന്നാണ് തട്ടിപ്പിനിരയായ മലയാളി വ്യവസായി പറഞ്ഞത്.
ഈ വർഷവും സമാന റാക്കറ്റ് സലാലയിലെത്തി തട്ടിപ്പ് ആരംഭിക്കുകയും കുറച്ച് ഇരകളെ കുടുക്കിയതുമായാണ് പ്രാഥമിക വിവരം. അതുപോലെ ടൂർ പാക്കേജിന് പകരം, മറ്റു പലതുമായി വികസിപ്പിച്ചിട്ടുമുണ്ട്.
അതിനാല്‍ സമാനമായ എന്തുമായും ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് അതീവ ജാഗ്രത വേണമെന്ന് വലിയ തുക നഷ്ടമായവർ പറയുന്നു.
മോഹിപ്പിക്കുന്ന ഇത്തരം വാഗ്ദാനങ്ങളും ഓഫറുകളുമായി വരുന്നവരെ കരുതിയിരിക്കണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകം ഓർമിപ്പിക്കുന്നു.
ടൂറിസം മേഖലയിലെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോൺ-ഗവൺമെന്റൽ ഓർഗനൈസേഷനാണ് നാഷണൽ സൊസൈറ്റി ഓഫ് ട്രാവൽ ആൻഡ് ടൂറിസം (എൻ.എസ്.ടി.ടി.). ടൂർ പാക്കേജുകളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ഈ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും താഴെ പറയുന്ന വിവരങ്ങൾ നൽകുന്നു.
അറിയിപ്പുകൾ
• ടൂർ പാക്കേജുകൾ വാങ്ങുമ്പോൾ അംഗീകൃത ട്രാവൽ ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്തുക.
• ഓഫറുകളുടെയും വലിയ കിഴിവുകളുടെയും പേരിൽ വരുന്ന ആകർഷകമായ പരസ്യങ്ങൾ സൂക്ഷിക്കണം.
• വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളോ വ്യക്തികളോ നൽകുന്ന പാക്കേജുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
തട്ടിപ്പ് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
• സ്ഥിരീകരിക്കുക: ടൂർ പാക്കേജുകൾ നൽകുന്ന സ്ഥാപനത്തിൻ്റെ ലൈസൻസും നിയമപരമായ രേഖകളും പരിശോധിക്കുക.
• വിശദാംശങ്ങൾ ശ്രദ്ധിക്കുക: പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള സേവനങ്ങൾ (വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യാത്ര) എന്നിവ വ്യക്തമായി വായിച്ചു മനസ്സിലാക്കുക.
• അടയ്ക്കുന്ന രീതി: പണം കൈമാറുമ്പോൾ കൃത്യമായ രസീതുകൾ വാങ്ങുക, കഴിയുന്നത്രയും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ നടത്തുക.
പരാതി നൽകാൻ
• ടൂർ പാക്കേജുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തട്ടിപ്പുകൾ നടന്നാൽ, ഒമാനിലെ ടൂറിസം പോലീസ് വിഭാഗത്തിന് പരാതി നൽകാം.
• തട്ടിപ്പിന്റെ എല്ലാ രേഖകളും (ചാറ്റുകൾ, പണം കൈമാറിയതിന്റെ തെളിവുകൾ, പരസ്യം) സൂക്ഷിക്കുക.
• നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ ക്രൈം വിഭാഗത്തിലോ നേരിട്ട് പോയി പരാതി നൽകാവുന്നതാണ്.
നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ടൂർ പാക്കേജുകൾ വഴി എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഈ വിവരങ്ങൾ ഉപയോഗിച്ച് സുരക്ഷിതമാക്കാൻ ശ്രമിക്കുക. ടൂറിസവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ചോദിക്കാവുന്നതാണ്.