ടാക്‌സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവര്‍മാര്‍ക്കും, കമ്പനികള്‍ക്കുമായി 8 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച്‌ ആര്‍ടിഎ


ദുബായ്: ടാക്സി മേഖലയിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വമ്പൻ സമ്മാനപദ്ധതി പ്രഖ്യാപിച്ച്‌ ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി.

ടാക്സി ഡ്രൈവർമാർക്കും, കമ്ബനികള്‍ക്കുമായി 8 മില്യണ്‍ ദിർഹത്തിന്റെ സമ്മാന പദ്ധതിയാണ് ആർടിഎ ആരംഭിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സുഖസൗകര്യവും ടാക്സി സേവനത്തിന്റെ ഗുണനിലവാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2025-ല്‍ 28 വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ പദ്ധതികള്‍ ഡ്രൈവർമാർ, കമ്പനികള്‍, യാത്രക്കാർ എന്നിങ്ങനെയുള്ളവർക്ക് ഉപകാരപ്പെടുന്നവയാണ്.

വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം തത്സമയം നിരീക്ഷിക്കാനായി നൂതന സാങ്കേതിക വിദ്യകളും ഉയർന്ന കൃത്യതയുള്ള സെൻസറുകളും വിന്യസിക്കുക, പ്രവർത്തനങ്ങല്‍ നിരീക്ഷിക്കുക, കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുയോജ്യമായ തുണിത്തരങ്ങള്‍ ഉപയോഗിച്ച്‌ ഡ്രൈവർമാർക്ക് ആറ് സെറ്റ് യൂണിഫോമുകള്‍ വിതരണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.

യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനായി, ടാക്സി സീറ്റുകളിലെ തുണിത്തരങ്ങള്‍ ലെതർ അപ്ഹോള്‍സ്റ്ററി ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കുക, സുഖമമായ യാത്രക്കായി ടാക്സികളില്‍ എയർ ഫ്രഷനറുകള്‍ സജ്ജീകരിക്കുക തുടങ്ങിയ നടപടികളും ആർടിഎ നടപ്പാക്കി.

“ഈ പദ്ധതികള്‍ യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ ഗതാഗതം നല്‍കാനുള്ള ആർടിഎ ലക്ഷ്യങ്ങളുടെ ഭാഗമാണ്. ദുബൈ സ്മാർട്ട് സിറ്റി ദർശനത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം, നേതൃത്വത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ് ഈ ശ്രമങ്ങള്‍.” 

ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ അഡെല്‍ ശാക്രി വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ