നീണ്ട പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു


റിയാദ്: നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

വെമ്പായം പാലമൂട് സ്വദേശി സിദ്ദീഖ് മൻസിൽ ബാദുഷ പരീത് (66) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് സുവൈദിയിലെ അൽ ഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

20 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാദുഷ പരീത്. ഭാര്യ ജാസിയയും ഇളയമകൻ ഷില്ലാജും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മൂത്തമകൻ സിദ്ദീഖ് നാട്ടിലാണ്.

മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ തന്നെ മറവ് ചെയ്യും. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ ആണ് ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. 

റിയാസ് ചിങ്ങത്ത്, ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.

വളരെ പുതിയ വളരെ പഴയ