header-ad

കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു


കുവൈറ്റ്: കുവൈറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂര്‍ കതിരൂര്‍ പൊന്ന്യം മാലുകണ്ടി വീട്ടില്‍ വസന്‍ നാരോത്തുണ്ടിക്കണ്ടി ആണ് മരിച്ചത്.

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുവൈറ്റിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ 23 വര്‍ഷമായി കുവൈറ്റിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു വസന്‍.

ഭാര്യ: ശ്രീജിമ. മക്കള്‍: വിഷ്ണു (20), വെങ്കിടേഷ് (9).

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സലിം കൊമ്മേരിയുടെയും സുഹൃത്ത് റോയ് പാരേമലയിലിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വളരെ പുതിയ വളരെ പഴയ